22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

വീടിന് പുറത്തെ മാലിന്യങ്ങള്‍ വൃത്തിയാക്കി;യു.കെ ദമ്പതികള്‍ക്ക് 1ലക്ഷം രൂപ പിഴ

Janayugom Webdesk
ലണ്ടന്‍
July 13, 2024 8:15 pm

നമ്മുടെ വീടും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നത് ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ നമ്മുടെ കടമയാണ്. ഇപ്പോള്‍ യു.കെയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്തയാണ് ജനശ്രദ്ധ നേടുന്നത്. തങ്ങളുടെ വീടും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയതിന് യു.കെയിലെ ദമ്പതികള്‍ക്ക് ഗവണ്‍മെന്റ് 1200 പൗണ്ട്(Rs.1,30,079)പിഴ ചുമത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ വീടിന് ചുറ്റുമുള്ള റോഡുകളില്‍ കുറച്ച് വര്‍ഷങ്ങളായി അറപ്പുളവാക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂടി കിടന്നതായി ദമ്പതികള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വെറോണിക്ക മൈക് എന്ന യുവതിയും അവരുടെ ആണ്‍ സുഹൃത്ത് സോള്‍ട്ടണ്‍ പിന്ററും സ്വയം ആ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് അവര്‍ ഒരു കാര്‍ഡ് ബോര്‍ഡ് സംഘടിപ്പിക്കുകയും ഭക്ഷണ അവശിഷ്ടങ്ങള്‍ അതില്‍ നിറയ്ക്കുകയുംചെയ്തു. ഇത് പുറത്തേക്ക് ചിതറി പോകാതിരിക്കാനായി റോഡരികില്‍ വച്ചിരിക്കുന്ന ബിന്നിലേക്ക് നിക്ഷേപിക്കുകയും ചെയ്തു.ഇത് കൗണ്‍സിലിലെ ആളുകള്‍ വന്ന് എടുക്കും എന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് കൗണ്‍സിലില്‍ നിന്നും ഒരു പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് ലഭിക്കുകയായിരുന്നു. ഗാര്‍ഹിക മാലിന്യങ്ങള്‍ ഒരു അംഗീകൃത അതോരിറ്റിക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇരുവര്‍ക്കും 600 പൗണ്ട് വീതം പിഴ ചുമത്തുകയായിരുന്നു.

നിങ്ങളുടെ വീട്ട് വിലാസത്തില്‍ നിന്നുമാണ് ചിത്രത്തില്‍ കാണുന്ന മാലിന്യങ്ങള്‍ വന്നിട്ടുള്ളതെന്നും നോട്ടീസില്‍ പറയുന്നു. നിങ്ങള്‍ ആ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചത് കൊണ്ടല്ല പിഴ ചുമത്തിയതെന്നും നിങ്ങളുടെ വീട്ടിലെ ഗാര്‍ഹിക മാലിന്യങ്ങള്‍ ഒരു അംഗീകൃത അതോരിറ്റിക്ക് കൈമാറുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടതിനാലാണ് ഇതെന്നും നോട്ടീസില്‍ പറയുന്നു. മാലിന്യങ്ങള്‍ ചിതറിക്കിടക്കുന്നത് തടയാന്‍ അത് ഒരു അംഗീകൃത അതോറിറ്റിയെ ഏല്‍പ്പിക്കേണ്ടത് ഓരോ കുടുംബങ്ങളുടെയും ചുമതലയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.പിന്റര്‍ അപ്പോള്‍ തന്നെ പിഴ തുക നല്‍കി. അതേസമയം മൈക് മാസ തവണകളായി പിഴ നല്കാമെന്ന് സമ്മതിക്കുകയായിരുന്നു.”ഞങ്ങളുടെ പരിസരം വൃത്തിയാക്കിയതിന് കൗണ്‍സിലില്‍ നിന്നും ലഭിച്ച നന്ദിയാണ് ഈ പിഴ. ആദ്യം ഞാന്‍ വളരെയധികം കോപാകുലയാകുകയും കരയുകയും ചെയ്തിരുന്നു. ഇതിന് മുമ്പും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളതാണ്. പിന്നീട് ഞാന്‍ തന്നെ അത് നീക്കം ചെയ്യുകയും വെറുതേ 600 പൗണ്ട് പിഴ വാങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ പിന്നീട് എപ്പോഴും റോഡുകള്‍ വൃത്തി ഹീനമായി കിടക്കാന്‍ തുടങ്ങി.ബിന്നുകള്‍ ഞങ്ങളുടെ വാതിലിന് മുവശത്താണ് വച്ചിരിക്കുന്നതെന്നും മൈക് പറയുന്നു.

Eng­lish Summary;UK Cou­ple Fined ₹ 1 Lakh for Clean­ing Up Rub­bish Out­side Their House
You may also like this video

<iframe width=“560” height=“315” src=“https://www.youtube.com/embed/aWoWSu2jJUs?si=gmoggP1_-_qyEDuo” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture; web-share” referrerpolicy=“strict-origin-when-cross-origin” allowfullscreen></iframe>

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.