5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 4, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024

മണി ഓർഡർ മുഖേനയുള്ള പെൻഷൻ വിതരണം; വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച

Janayugom Webdesk
തിരുവനന്തപുരം
July 14, 2024 9:55 pm

ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലൈ മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലൈയിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ കമ്മിഷൻ ഉൾപ്പെടെ പെൻഷൻ തുക ബില്ലുകളിലായി ജില്ലാ ട്രഷറി മുഖേന ജൂൺ അവസാന ആഴ്ചയിൽ പോസ്റ്റ് ഓഫിസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എസ്ബിഐ അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളിലായി തുക ക്രെഡിറ്റ് ആവാതെ തിരികെ എത്തുകയായിരുന്നു.

പോസ്റ്റ് ഓഫിസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ജൂൺ മാസം 22 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസം നേരിട്ടത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് നോണ്‍ ടാക്സബിള്‍ റെസീപ്റ്റ് സ്വീകരിക്കുന്നതിനായി കണ്‍ട്രോളര്‍ ഓഫ് ജനറല്‍ ഓഫ് അക്കൗണ്ട്സ് 2019 മുതൽ ഏർപ്പെടുത്തിയിട്ടുള്ള ഭാരത് കോഷ് (Barath kosh) എന്ന പോർട്ടൽ മുഖേനയുള്ള റെസിപ്റ്റുകൾ ഇതുവരെ ഉപയോഗിച്ച് തുടങ്ങാത്തതിനാലാണ് തടസം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം വിവിധ വകുപ്പുകൾ പോസ്റ്റ് ഓഫിസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകുന്ന എല്ലാ തുകകളും മടങ്ങുകയാണ്. തടസം നീക്കുന്നതിനായി ട്രഷറി അസിസ്റ്റന്റ് ഡയറക്ടറുടെ ബാങ്ക് അക്കൗണ്ട് വഴി സ്ലിപ്പുകൾ മുഖേന തുക ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫിസുകളിൽ മണി ഓർഡർ ബുക്കിങ് ആരംഭിക്കുവാനും പരമാവധി പെൻഷൻകാർക്ക് പെൻഷൻ തുക എത്തിക്കുവാനുമുള്ള നടപടികൾ ഉറപ്പുവരുത്താനും ജില്ലാ ട്രഷറി ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Eng­lish sum­ma­ry : Dis­burse­ment of pen­sion by mon­ey order; The delay was caused by the fail­ure of the postal department

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.