ഓഗസ്റ്റ് ഏഴുമുതൽ ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന പര്യടനത്തിൽ മലയാളിതാരം മിന്നു മണി ഇന്ത്യ ‘എ’ വനിതാ ടീമിനെ നയിക്കും. മൂന്ന് ടി20കളും മൂന്ന് ഏകദിനവും ചതുര്‍ദിന ടെസ്റ്റ് മത്സരവും ഉള്‍പ്പെടുന്നതാണ് പരമ്പര. എല്ലാ ഫോര്‍മാറ്റിലും ടീമിനെ നയിക്കുക മിന്നു മണിയായിരിക്കും. നേരത്തെ ഇംഗ്ലണ്ട് എ ടീമിനെതിരെ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ മിന്നുമണി നയിച്ചിരുന്നു. മറ്റൊരു മലയാളി താരം സജന സജീവനും ടീമിലുണ്ട്.
കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി ബംഗ്ലാദേശിനെതിരെ ടി20യിലാണ് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ എ ടീം: മിന്നു മണി (ക്യാപ്റ്റന്‍), ശ്വേത സെഹ്‌രാവത് (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ശുഭ സതീഷ്, തേജൽ ഹസബ്‌നിസ്, കിരൺ നവഗിരെ, സജന സജീവൻ, ഉമാ ചേത്രി, ശിപ്ര ഗിരി, രാഘവി ബിഷ്ത്, സൈക ഇഷാഖ്, മന്നത്ത് കശ്യപ്, തനൂജ കൻവാർ, പ്രിയ മിശ്ര, മേഘ്‌ന സിംഗ്, സയാലി സത്‌ഘരെ, ശബ്‌നം ഷക്കീൽ, എസ് യഷശ്രീ. സൈമ താക്കൂറിനെ റിസര്‍വ് താരമായും ഉള്‍പ്പെടുത്തി.
English summary : Minnu will lead against Australia A
You may also like thi video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.