19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024

പോലീസുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഐ.എ.എസ് ഓഫീസര്‍ പൂജ ഖേദ്ഖര്‍

Janayugom Webdesk
പൂനെ
July 16, 2024 1:12 pm

സിവില്‍ സര്‍വ്വീസ് നിയമനം ലഭിക്കുന്നതിനായി കാഴ്ചാ പരിമിതിയും മാനസിക വൈക്യവുമുണ്ടെന്ന് നുണ പറയുകയും തന്‍റെപദവി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന വിവാദ ഐ.എ.എസ് ഓഫീസര്‍ പൂജ ഖേദ്ഖര്‍ ഇന്നലെ രാത്രി തന്‍റെ വസതിയിലേക്ക് പോലീസിനെ വിളിച്ച് വരുത്തി.തിങ്കളാഴ്ച രാത്രിയോടെ ഒരു സംഘം പോലീസ് പൂജയുടെ വീട്ടിലെത്തിയതായാണ് വിവരം.ആരോപണങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് ഇവരെ പൂനെയില്‍ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഇന്നലെ രാത്രി ഏകദേശം 11 മണിയോടെ 3 വനിതകളടങ്ങുന്ന പോലീസ് സംഘം പൂജയുടെ വീട്ടിലെത്തുകയായിരുന്നു.2 മണിക്കൂറുകള്‍ക്ക് ശേഷം വെളുപ്പിനെ 1 മണിയോടെയാണ് ഇവര്‍ തിരിച്ച് പോയത്.കൂടിക്കാഴ്ചയില്‍ എന്താണ് സംസാരിച്ചത് എന്ന് വ്യക്തമല്ല.ചില വിവരങ്ങള്‍ പങ്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പൂജ ഇവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

23കാരിയായ പൂജ ഖേദ്ഖറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണങ്ങളുമായി ബന്ധപ്പെട്ട്  പോലീസ് കേസ് ഇല്ല.എന്നാല്‍ ഇവരുടെ സ്വകാര്യ വാഹനമായ ഓഡി സെഡനുമായി ബന്ധപ്പെട്ട് ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നതിനാല്‍ ഇതില്‍ കേസെടുക്കുമെന്ന് പൂനെ പോലീസ് അറിയിച്ചിട്ടുണ്ട്.

Eng­lish Summary;Trainee IAS Offi­cer Puja Khed­kar Called Cops To Home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.