അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി റവുള വെങ്കയ്യയെയും പ്രസിഡന്റായി രാജന്‍ ക്ഷീര്‍സാഗറെയും തെരഞ്ഞെടുത്തു. എഐകെഎസ് ദേശീയ കൗണ്‍സിലാണ് പുതിയ അമരക്കാരെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായിരുന്ന അതുല്‍ കുമാര്‍ അഞ്ജാന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംഘടന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഉപാധ്യക്ഷന്‍മാരായി പി സന്തോഷ് കുമാര്‍ എംപി, താരാ സിങ് സിദ്ദു, മസിലാമണി, ആശിഷ് കനുംഗോ, ഇബോബി സിങ്, ബല്‍ദേവ് സിങ് നിഹാല്‍ഗഡ്, സെക്രട്ടറിമാരായി സത്യന്‍ മൊകേരി, കെ ഡി സിങ് പശ്യ പത്മ, ശ്രീകുമാര്‍ മുഖര്‍ജി, രാജേന്ദ്ര യാദവ്, അശോക് പ്രസാദ് സിങ്, ട്രഷററായി ചിറ്റാര്‍ സിങ് എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റ് കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് ഓഗസ്റ്റ് ഒമ്പതിന് ഡബ്ല്യുടിഒ ക്വിറ്റ് ഇന്ത്യാ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഈ മാസം 24, 25 തീയതികളില്‍ പ്രത്യേക കിസാന്‍ ബജറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താനും ദേശീയ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു. മുന്‍ അധ്യക്ഷനായ ക്രാന്തി സിങ് നാനാ പാട്ടീലിന്റെ ജീവിതവും കര്‍മ്മപഥവും അടിസ്ഥാനമാക്കിയുള്ള പുസ്തകവും ദേശീയ കൗണ്‍സില്‍ പുറത്തിറക്കി.
English Summary: All India Kisan Sabha; Ravula Venkaiah General Secretary Rajan Ksheersagar President
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.