22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 1, 2024
October 1, 2024
September 27, 2024
September 27, 2024
September 26, 2024
September 24, 2024
August 18, 2024
July 18, 2024
May 11, 2024

കന്നഡ സംവരണ ബില്‍ മരവിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2024 11:58 am

സ്വകാര്യ മേഖലയില്‍ കര്‍ണാടകക്കാര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. വലിയ എതിര്‍പ്പ് വന്നതോട് കൂടിയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം. വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് സിദ്ധരാമയ്യ എക്സില്‍ കുറിച്ചു50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നടഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിൽ പറഞ്ഞിരുന്നത്.

ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട് .കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ വലിയ എതിർപ്പ് ഉയർന്നിരുന്നു
സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 

കർണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ

Eng­lish Summary
Sid­dara­ma­iah gov­ern­ment freezes Kan­na­da reser­va­tion bill

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.