എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. ഇന്നു രാവിലെയാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.വകുപ്പ് ഉദ്യോഗസ്ഥർ ആനയെ രക്ഷപെടുത്താൻ ശ്രമിച്ചുവെങ്കിലും ഉച്ചയോടുകൂടി ആന ചരിഞ്ഞു.
കഴിഞ്ഞ രാത്രി മുതൽ അതിശക്തമായ മഴയാണ് കോതമംഗലത് പെയ്തുകൊണ്ടിരുന്നത്. കുട്ടമ്പുഴയറിനോട് ചേർന്നു വനപ്രദേശമാണ്. അവിടെ നിന്നും ആന മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനോടുവിൽ ആനയെ ജെസിബി ഉപയോഗിച്ച് കരയ്ക്കെത്തിച്ചു.
English Summary: Rescue efforts fail; The katana that was swept away in Kutampuzhayar fell
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.