24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

മഴ; കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

Janayugom Webdesk
കോഴിക്കോട്
July 19, 2024 9:53 am

കോഴിക്കോട് ശക്തമായ മഴയെത്തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായി. കിണറിനോട് ചേർന്ന് സ്ഥാപിച്ച മോട്ടോറും നശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഈ കിണർ നിര്‍മിച്ചത്. ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. 20 കോല്‍ താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞത്.

Eng­lish Sum­ma­ry: The Kozhikode well collapsed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.