17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024
October 18, 2024
October 18, 2024
October 17, 2024
October 6, 2024

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ പോരാട്ടങ്ങൾ ശക്തിപ്പെടണം: ബിനോയ് വിശ്വം

Janayugom Webdesk
കോട്ടയം
July 19, 2024 2:26 pm

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ പോരാട്ടങ്ങൾ ശക്തിപ്പെടണമെന്ന് എഐടിയുസി ദേശീയ വർക്കിംഗ് പ്രസിഡന്റും സിപിഐ സംസ്ഥാന സെകട്ടറിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ ചേർന്ന എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനൂറ് സീറ്റുമായി അധികാരത്തിൽ വരുമെന്ന് അഹങ്കരിച്ച നരേന്ദ്ര മോഡിക്കും കൂട്ടർക്കും ഈ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ രാജ്യത്ത് തിരിച്ചടിയുണ്ടായി. കർഷകരും തൊഴിലാളികളും ഉയർത്തിയ ജീവിത പ്രശ്നങ്ങൾ തെരെഞ്ഞെടുപ്പിൽ ചർച്ചയായി. തൊഴിലാളിവിരുദ്ധ നിയമങ്ങളിലൂടെ തൊഴിലാളി സംഘടനാ പ്രവർത്തനം പോലും ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികൾ ഒന്നടങ്കം രംഗത്തു വരണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ മുൻഗണന നിശ്ച തിയ്ക്കണമെന്നും തൊഴിലാളികളുടേയും ജീവിത പ്രയാസങ്ങൾ നേരിടുന്ന അടിസ്ഥാന ജന വിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ച പ്പെടുത്തുന്നതിനുള്ള നടപടികൾ യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റ്റി ജെ ആഞ്ചലോസ് അധ്യക്ഷനായിരുന്നു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി സി പി മുരളി ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വിജയൻ കുനിശ്ശേരി ദേശീയ കമ്മിറ്റി തീരുമാനങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ പി രാജു, സി കെ ശശിധരൻ, കെ എസ് ഇന്ദുശേഖരൻ നായർ,പി സുബ്രമണ്യൻ, അഡ്വ: വി ബി ബിനു, കെ സി ജയപാലൻ, കെ മല്ലിക, എം ജി രാഹുൽ, എലിസബത്ത് അസീസി, ചെങ്ങറ സുരേന്ദ്രൻ, പി വി സത്യനേശൻ,അഡ്വ: ആർ സജിലാൽ, കവിതാ രാജൻ, എ ശോഭ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Strug­gles should be strength­ened against cen­tral gov­ern­men­t’s anti-work­er stance: Binoy Vishwam

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.