19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 7, 2024
July 22, 2024
July 19, 2024
July 19, 2024
June 15, 2024
May 22, 2024
November 5, 2023
October 12, 2023
October 5, 2023
April 20, 2023

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 19, 2024 7:54 pm

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62)ആണ് മരിച്ചത്.മൂന്നുപേർക്ക് പരിക്കേറ്റു. വൈകുന്നേരം അഞ്ചരയോടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം. ശക്തമായ തിരയടിയിൽ വെള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വള്ളത്തിനടിയിപ്പെട്ടു സേവ്യറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവിയർ മരിച്ചിരുന്നു. 

ജോൺസൺ, അനീഷ് വിനോദ് എന്നിവർക്കും പരിക്കേറ്റിരുന്നു. ജോൺസൻ അനീഷ് എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ജോൺസന്റെ പരിക്ക് ഗുരുതരമാണ്. മരിച്ച സേവ്യറിന്റെ മകൻ അനീഷിന്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 

Eng­lish Sum­ma­ry: Fish­er­man dies after boat cap­sizes in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.