21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 10, 2024
August 21, 2024
August 7, 2024
July 20, 2024
April 28, 2024
April 12, 2024
April 3, 2024
January 14, 2024
January 13, 2024
October 1, 2023

ചായക്കടയുടെ മറവില്‍ വന്‍ ലഹരി വില്പന രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
പുതുക്കാട്
July 20, 2024 9:44 am

പുതുക്കാട് ജങ്ഷന് സമീപം പകലും രാത്രിയിലും പ്രവര്‍ത്തിച്ചു വരുന്ന ചായക്കടയില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ പുതുക്കാട് പൊലീസ് പിടികൂടി. ചായക്കട നടത്തിയിരുന്ന പറപ്പൂക്കര സ്വദേശി ചാട്ടുപറമ്പില്‍ രാജന്‍, സഹായി കൊടകര വഴിയമ്പലം സ്വദേശി കാവുങ്ങല്‍ സൈജോ എന്നിവരെ അറസ്റ്റു ചെയ്തു. കടയില്‍ നിന്ന് 23 ഗഞ്ചാവ് മിഠായി, 450 പാക്കറ്റ് ഹാന്‍സ്, 208 പാക്കറ്റ് കൂള്‍, കൂടാതെ 2 ചാക്ക് പാന്‍മസാല, 100 ഓളം പാക്കറ്റ് വ്യാജ സിഗററ്റും പിടികൂടി. കഞ്ചാവ് മിഠായിയും, നിരോധിത ലഹരി വസ്തുക്കളും വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്പന നടത്തി വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 

ചാലക്കുടി ഡിവൈഎസ്‌പി സുമേഷിന്റെ മേല്‍നോട്ടത്തിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പുതുക്കാട് എസ്എച്ച്ഒ സജീഷ് കുമാര്‍ വി, എസ്ഐ പ്രദീപ് എന്‍, എസ്‌സിപിഒ മാരായ അജി, സജീവ്, പ്രശാന്ത്, ശ്രീജിത്ത്, സ്‌പെഷല്‍ ബ്രാഞ്ച് എസ്ഐ വിശ്വനാഥന്‍, കെ കെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Eng­lish Sum­ma­ry: Two peo­ple were arrest­ed for sell­ing intox­i­cants under the cov­er of a tea shop

You may also like this video also 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.