22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024

ഇസ്രയേല്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്ഥാന്‍

Janayugom Webdesk
ഇസ്ലാമാബാദ്
July 21, 2024 10:50 pm

ഇസ്രയേൽ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീകരവാദിയായി കണക്കാക്കുകയും പലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാകിസ്ഥാൻ സർക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ് പ്രഖ്യാപനം. റാവൽപിണ്ടിയിൽ ഇസ്രയേൽ ഉല്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) റാലി നടത്തിയിരുന്നു.

സർക്കാരും പാർട്ടിയും തമ്മിൽ ധാരണയായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് റാലി അവസാനിച്ചത്. ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ സംഭാവന നൽകുന്ന കമ്പനികളെക്കുറിച്ച് പ്രത്യേക സമിതി അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റാണ സനാവുള്ള പറഞ്ഞു. ഇസ്രയേലിനെ മാത്രമല്ല, അവരുമായി സഹകരിക്കുന്ന എല്ലാ കമ്പനികളെയും ബഹിഷ്കരിക്കും. ഗാസയിലെ ക്രൂരതയുമായി ബന്ധപ്പെട്ട ആരുമായും സഹകരിക്കില്ല, സനാവുള്ള പറഞ്ഞു. പരിക്കേറ്റ പലസ്തീനികളെ ചികിത്സയ്ക്കായി പാകിസ്ഥാനിലേക്ക് കൊണ്ടുവരാന്‍ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീനികൾക്കുള്ള വിദ്യാഭ്യാസവും മെഡിക്കൽ സൗകര്യങ്ങളും നൽകുന്നതിനായി ഞങ്ങളുടെ സ്കൂളുകളും ആശുപത്രികളും തുറന്നിരിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Eng­lish sum­ma­ry ; Pak­istan ready to boy­cott Israeli products

You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.