കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തുടർന്ന് എം സുകുമാരപിള്ള ലൈബ്രറി പുസ്തകം ഏറ്റുവാങ്ങൽ, പ്രതിഭകളെ ആദരിക്കൽ എന്നിവയും മന്ത്രി നിർവഹിച്ചു. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ ഓൺലൈനില്‍ പ്രഭാഷണം നടത്തി. ഭാരവാഹികളായി എം പി ഗോപകുമാർ (പ്രസിഡന്റ്), എ എം ഷിറാസ് (ജനറൽ സെക്രട്ടറി), വി ജെ കുര്യാക്കോസ്, എസ് എ സദർ റിയാസ് (വർക്കിങ് പ്രസിഡന്റുമാർ), ടി ശ്രീകുമാർ, എസ് അശ്വതി (ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ), ഒ ഫിലിപ്പോസ് (ട്രഷറർ), ടി ഷാജി കുമാർ, കെ അനിൽ, പി ആർ മോഹനൻ, കെ രതീഷ് കുമാർ, പി പി ഷൈലിഷ് (വൈസ് പ്രസിഡന്റുമാർ), എസ് സിന്ധു, എം സി ആനന്ദൻ, എൻ മനോജ് ദത്ത് (സെക്രട്ടറിമാർ), കെ എൻ പ്രമോദ് കുമാർ, അനിൽ കുമാർ വി, സുനിൽ കുമാർ വി, ബീനാ പ്രസാദ്, അരവിന്ദ് കുമാർ കെ (ഓർഗനൈസിങ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
എം പി ഗോപകുമാർ (പ്രസിഡന്റ്), എ എം ഷിറാസ് (ജനറൽ സെക്രട്ടറി)
English Summary: Kerala Electricity Workers Federation State Conference concluded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.