17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
October 20, 2024
September 3, 2024
September 2, 2024
September 2, 2024
July 27, 2024
July 22, 2024
June 14, 2024
June 2, 2024
November 8, 2023

പ്രധാന ഉല്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരും: മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
July 22, 2024 6:49 pm

സംസ്ഥാനത്തെ പ്രധാന ഉല്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. നാട്ടിലെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും തനത് കേരള ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്ത് ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്നും എഫ്‌പിഒ അംഗങ്ങള്‍ക്കുള്ള ബോധവത്കരണ പരിപാടി ആലപ്പുഴ ചുങ്കം സ്റ്റേറ്റ് കൊയര്‍ മെഷീനറി മാനുഫാക്ചറിംഗ് ലിമിറ്റഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ജോലിസ്ഥലത്തെ ധാര്‍മ്മികതയും ഉറപ്പാക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ കൃഷി ഭവനുകളില്‍ കീഴില്‍ ഇതുവരെ ആയിരത്തിലധികം കൃഷി കൂട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കേരളം ബ്രാന്‍ഡിനു കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. 

കയറ്റുമതി പ്രോത്സാഹനം, വിപണി വിപുലപ്പെടുത്തല്‍, ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കേഷന്‍, ഇ‑മാര്‍ക്കറ്റിംഗ് സുഗമമാക്കല്‍ എന്നിവയ്ക്ക് പുറമെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും വിപണിയില്‍ തന്ത്രപരമായി സ്ഥാപിക്കാന്‍ ബ്രാന്‍ഡിംഗ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌പി‌ഒ) പോലുള്ള കര്‍ഷക കൂട്ടായ്മകള്‍ കൃഷി ലാഭകരമാക്കാന്‍ സഹായിക്കും. കൃഷിയില്‍ നിന്ന് വരുമാനം ഉണ്ടാക്കണമെങ്കില്‍ കര്‍ഷകര്‍ മൂല്യവര്‍ദ്ധിത ഉത്പന്ന മേഖലയിലേക്ക് കടന്നുവരണം. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന ഉത്പാദന മേഖലയില്‍ വന്‍കിട കമ്പനികള്‍ ലാഭം കൊയ്യുന്നിടത്ത് നാട്ടിലെ സാധാരണ കര്‍ഷകര്‍ക്ക് കൂട്ടായ്മയിലൂടെ ഈ മേഖലയില്‍ വരുമാനം ഉണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് കര്‍ഷക കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ജിനു എബ്രഹാം അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എസ് അനില്‍ കുമാര്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ടി കെ പ്രേംകുമാര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ അനിത ജെയിംസ്, അഗ്രി ഡെപ്യൂട്ടി ഡയറക്ടര്‍ മാരായ ബി സ്മിത, എംഎം റെജിമോള്‍, എഡിഎ മാര്‍ക്കറ്റിംഗ് സിന്ധു, എല്‍ഡിഎം അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ലൈസന്‍സ് വിതരണം, പുതിയതായി രൂപീകരിച്ച എഫ്‌പിഒകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

Eng­lish Sum­ma­ry: All major prod­ucts to be brought under Ker­ala brand: Min­is­ter P Prasad

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.