ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ പഞ്ചാബ് ‚ഹരിയാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശം. പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്താൻ സ്വതന്ത്രരായ വ്യക്തികളുടെ സമിതി രൂപീകരിക്കാനാണ് കോടതി നിർദേശിച്ചത്.ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരുകളോട് നിര്‍ദേശം മുന്നോട്ടുവച്ചത്.
കർഷകരുടെ ആവശ്യങ്ങൾ ന്യായമായതിനാല്‍ പരിഹാരം കണ്ടെത്തനായി അവരുമായി ബന്ധപ്പെടാൻ കഴിയുന്ന വ്യക്തികളെ ഉൾപ്പെടുത്തിയാകണം സമിതി രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് വരുന്നതില്‍ പ്രശ്നമില്ല എന്നാല്‍ ട്രാക്ടറുകളും ജെസിബികളുമായി പ്രതിഷേധിക്കാന്‍ വരുന്നതിലാണ് പ്രശ്നമെന്ന് ഹരിയാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ പറഞ്ഞു.
ഹൈവേ ഉപരോധം സംസ്ഥാനത്തിന് സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് വ്യക്തമാക്കി. ഫെബ്രുവരി 13 മുതൽ കർഷകർ ക്യാമ്പ് ചെയ്യുന്ന അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിലെ ബാരിക്കേഡിങ് ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹരിയാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശംഭു അതിർത്തിയിലെ ബാരിക്കേഡ് ഒരാഴ്ചയ്ക്കകം നീക്കണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജൂലൈ 10ന് ഹരിയാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു.
English Summary: Shambhu border dispute: Supreme Court directs Punjab and Haryana governments to find a solution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.