3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025

സിംഹത്തെ ഇടിച്ചതിനെത്തുടര്‍ന്ന് ട്രയിന്‍ നിര്‍ത്തിയിട്ടത് 1 മണിക്കൂര്‍

Janayugom Webdesk
അംറേലി
July 25, 2024 1:05 pm

ഗുജറാത്തിലെ ഒരു പാസഞ്ചര്‍ ട്രയിന്‍ ഇടിച്ചതിനെത്തുടര്‍ന്ന് രണ്ട് സിംഹങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം വന്യജീവികള്‍ നേരിടുന്ന അപകടത്തെ എടുത്തുകാട്ടുന്നതാണ് വേദനാജനകമായ ഈ സംഭവം.അംറേലി ജില്ലയിലെ ലിലിയക്ക് സമീപം ഹതിഗദ്-ബേസന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്.

കനത്ത മഴയ്ക്കിടെ പാസഞ്ചര്‍ ട്രയിന്‍ 9 വയസ്സുള്ള സിംഹത്തെ ഇടിയ്ക്കുകയായിരുന്നു.കൂട്ടിയിടിയെത്തുടര്‍ന്ന് മധുവ സൂററ്റ് പാസഞ്ചര്‍ ട്രയിന്‍ അര മണിക്കൂര്‍ നിര്‍ത്തിയിടുകയായിരുന്നു.വനം വകുപ്പ് പെട്ടെന്ന് തന്നെ സംഭവത്തില്‍ ഇടപെടുകയും രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.വന്യജീവികള്‍ അപകടത്തില്‍പ്പെടുന്നതിനാല്‍ നേരത്തെ തന്നെ ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം ഉള്ളതാണ്.ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സിംഹത്തെ ചികിത്സക്കായി വന്യജീവി പരിചരണ വിദഗ്ധരുടെ അടുത്തേക്ക് മാറ്റി.

ട്രയിന്‍ പിന്നീട് മറ്റൊരു സിംഹത്തെ കൂടി ഇടിച്ചത് സിംഹ സംരക്ഷകരുടെയും പ്രദേശവാസികളുടെയും പ്രകോപനത്തിന് ഇടയാക്കി.ഇത്തരം അപകടങ്ങളില്‍ നിന്ന് വന്യജീവികളെ സംരക്ഷിക്കാനായി വളരെയധികം വാദിച്ചവരാണ് ഇവര്‍.ഇതോടെ വന്യജീവി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്കുകളില്‍ സുരക്ഷാ അവലോകനം നടത്താനും മെച്ചപ്പെടുത്താനും അധികാരികള്‍ നിര്‍ബന്ധിതരാകേണ്ടി വരും.പരിക്കേറ്റ രണ്ട് സിംഹങ്ങള്‍ക്കും വിദഗ്ധ ചികിത്സ തന്നെ ഉറപ്പാക്കുമെന്ന് വനം വകുപ്പ് ആളുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Summary;The train was stopped for 1 hour after hit­ting the lion
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.