24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 29, 2024
August 8, 2024
July 25, 2024
June 26, 2024
June 1, 2024
May 10, 2024
January 19, 2024
September 18, 2023
August 31, 2023

ബിഎസ്എന്‍എല്ലില്‍ ഡാറ്റാ ചോര്‍ച്ച

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2024 6:56 pm

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡില്‍ മേയ് മാസത്തിൽ ഡാറ്റാ ചോര്‍ച്ച നടന്നതായി കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മേയ് 20 നാണ് ഡേറ്റ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ചന്ദ്ര ശേഖർ പെമസാനി ലോക്‌സഭയിൽ കോൺഗ്രസ് എംപി അമർ സിങ്ങിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്തെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലാണിത് പ്രവർത്തിക്കുന്നത്. ഈ ഡേറ്റ ചോര്‍ച്ച സേവന മുടങ്ങലിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെലികോം നെറ്റ്‌വർക്കുകളുടെ ഓഡിറ്റ് നടത്താനും ഡാറ്റാ സുരക്ഷാ ലംഘനങ്ങൾ തടയുന്നതിനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കാനും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രികൂട്ടിച്ചേർത്തു. ജൂണിൽ, ലണ്ടൻ ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി കമ്പനിയായ ഏഥേനിയൻ ടെക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധാരാളം ഉപയോക്താക്കളുടെ ഡാറ്റയില്‍ കടന്നുകയറ്റമുണ്ടായെന്നും പറയുന്നു.

അന്താരാഷ്ട്ര ഉപഭോക്തൃ ഐഡന്റിറ്റി (ഐഎംഎസ്ഐ) നമ്പറുകൾ, സിം കാർഡ് വിവരങ്ങൾ, ഹോം ലൊക്കേഷൻ രജിസ്റ്റർ (എച്ച്എൽആർ) എന്നിവയില്‍ കയന്നു കയറ്റം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഡാറ്റ ചോര്‍ത്തുന്നത് സിം ക്ലോണിങ്ങിന് വഴിയൊരുക്കുകയും സ്വകാര്യതയുടെ ലംഘനത്തിനും കാരണമാകുകയും ചെയ്യുന്നു .സുരക്ഷ മുന്‍കരുതലുകള്‍ മറികടക്കാന്‍ അവസരം നല്‍കുന്നതിലൂടെ സാമ്പത്തികമായ ക്രമക്കേടുകള്‍ക്കും ദുരുപയോഗത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: BSNL data breach

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.