23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ഡല്‍ഹി കോച്ചിംഗ് സെന്റര്‍ അപകടം;ചീഫ് ജസ്റ്റിസിന് കത്തയച്ച് വിദ്യാര്‍ത്ഥി

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2024 2:59 pm

ഡല്‍ഹി കോച്ചിംഗ് സെന്ററിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും മറ്റ് അധികാരികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കത്തെഴുതി.

അവിനാശ് ദുബെ എന്ന വിദ്യാര്‍ത്ഥി മുഖര്‍ജി നഗറിലെയും രാജേന്ദ്ര നഗറിലെയും മോശപ്പെട്ട അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി എടുത്തുകാണിക്കുകയും ഓടകളിലെ തകരാറുകള്‍ മൂലവും കോര്‍പ്പറേഷനുകളിലെ അനാസ്ഥ കാരണവും ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ആളുകള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയുകയും വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശങ്ങള്‍ക്ക് സംരക്ഷണവും ആവശ്യപ്പെട്ടു.ഉചിതമല്ലാത്ത ഓടകളുടെ അറ്റക്കുറ്റപ്പണികള്‍ മൂലം ഇടുങ്ങിയതും തിരക്കേറിയതുമായ ഈ സ്ഥലങ്ങളില്‍,അതായത് റോഡുകളില്‍ മഴ പെയ്യുന്ന സമയം മഴ വെള്ളവും മലിന ജലവും കലര്‍ന്ന് വെള്ളപ്പൊക്കമായി മാറുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.മഴവെള്ളവും മലിനജലവും പലപ്പോഴും വീടുകള്‍ക്ക് അകത്തേക്ക് കയറുന്നുവെന്നും ദുബേ പരാതിപ്പെടുന്നു.

മുട്ടോളം മലിനജലത്തില്‍ കഴിയേണ്ടിവന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.ആംആദ്മി പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി ഗവണ്മെന്റിനെയും മറ്റ് അധികാരികളെയും വിമര്‍ശിക്കുകയും ഇവര്‍ വിദ്യാര്‍ഥികളെ ഭയാനകമായ അവസ്ഥയില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കുകയും കീടങ്ങളുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നതായും പറയുന്നു.

Eng­lish Summary;Delhi Coach­ing Cen­ter Acci­dent; Stu­dent Writes Let­ter to Chief Justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.