24 January 2026, Saturday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്റര്‍ ദുരന്തം: കൂടുതല്‍പേര്‍ അറസ്റ്റിലായി

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2024 6:31 pm

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കൂടുതല്‍ പേര്‍ അറസ്റ്റില്‍. അ‍ഞ്ചുപേര്‍ കൂടി അറസ്റ്റിലായതായി ഡൽഹി പൊലീസ് പറഞ്ഞു. കെട്ടിട ഉടമ അടക്കമുള്ളവരാണ് പിടിയിലായത്. കോച്ചിംഗ് സെന്റര്‍ ഉടമയും കോ ഓർഡിനേറ്ററും ഞായറാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രയിരുന്നു ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചു. ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വിദ്യാർഥികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. 

Eng­lish Sum­ma­ry: Del­hi IAS Coach­ing Cen­ter Tragedy: More Arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.