4 October 2024, Friday
KSFE Galaxy Chits Banner 2

വയനാടിനെ കരകയറ്റാൻ സര്‍ക്കാരിനൊപ്പം നില്‍ക്കും: കെഎസ്എഫ്ഇ

Janayugom Webdesk
തിരുവനന്തപുരം
July 31, 2024 10:54 pm

പ്രകൃതി ദുരന്തം മൂലം വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും അഗാധമായി ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കെ.എസ്.എഫ്.ഇ. ദുരന്തത്തിന്റെ പാർശ്വഫലങ്ങളിൽ നിന്നും വയനാടിനെ കര കയറ്റുന്നതിനാവശ്യമായ സർക്കാരിന്റെ പരിശ്രമങ്ങളിൽ പങ്കു ചേരുകയാണെന്നും അതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ. മാനേജ്മെന്റും ജീവനക്കാരും ചേർന്ന് 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെ.എസ്.എഫ്.ഇ.യും അറിയിച്ചു . പുനരധിവാസ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ഉറപ്പു വരുത്തുമെന്നും കെ.എസ്.എഫ്.ഇ. വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.