2 May 2024, Thursday

കെഎസ്എഫ്ഇ സമ്മാന വിതരണം നാളെ

Janayugom Webdesk
തിരുവനന്തപുരം
October 18, 2023 6:28 pm

കെഎസ്എഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികള്‍ 2022, ലോ കീ കാമ്പയിന്‍ എന്നിവയില്‍ ചേര്‍ന്നിട്ടുള്ള വരിക്കാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ബംപര്‍ സമ്മാനം കരസ്തമാക്കിയവര്‍ക്കുള്ള സമ്മാന വിതരണം നാളെ നടക്കും. കൊട്ടാരക്കര ഹൈലാന്റ് ഹോട്ടല്‍ റിസോര്‍ട്ടില്‍ ഉച്ചയ്ക്ക് 2.30യ്ക്കാണ് സമ്മാനം വിതരണം. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍ മുഖ്യാതിഥിയാകും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷത വഹിക്കും. 

കെഎസ്എഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികളിലെ ബംപര്‍ സമ്മാനമായ ഒരു കോടി വിലമതിക്കുന്ന ഫ്ലാറ്റിന് അര്‍ഹനായത് കൊല്ലം കരുവാളൂര്‍ ശാഖയിലെ വരിക്കാരനായ ജയകുമാര്‍ ടി എസ് ആണ്. തൃശൂര്‍ എടമുട്ടം ശാഖയിലെ നൗഷാദ് ടി എയാണ് ലോ കീ കാമ്പയിനെ ബംപര്‍ സമ്മാനമായ 25 പവന്‍ സ്വര്‍ണത്തിന് അര്‍ഹനായത്. മറ്റ് മേഖലാ തല സമ്മാനങ്ങള്‍ അതത് മേഖലാ ഓഫീസുകളില്‍ വിതരണം ചെയ്യും.

Eng­lish Sum­ma­ry: KSFE prize dis­tri­b­u­tion today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.