21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി

Janayugom Webdesk
വയനാട്
August 1, 2024 1:19 pm

വയനാട്ടിലെ സര്‍വകക്ഷിയോഗം പൂര്‍ത്തിയാക്കിയതിന്‌ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചു.എല്ലാവരും ഒരേ മനസ്സോടെ പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സൈന്യം മികവാര്‍ന്ന രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാലം നിര്‍മിച്ചത് ദൗത്യത്തില്‍ നിര്‍ണായകമായി.ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ തുടരും.ക്യാമ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഒരു കാരണവശാലും മാധ്യമങ്ങള്‍ ക്യാമ്പിനുള്ളില്‍ പ്രവേശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്യാമ്പിലെ ആളുകളെ സന്ദര്‍ശിക്കാനെത്തുന്നവരും ക്യാംപിന് പുറത്ത് റിസപ്ഷന്‍ പോലെയുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അവിടെ വച്ച് ആളുകളെ കണ്ടതിന് ശേഷം മടങ്ങണമെന്നും പിണറായി വിജയന്‍ പറഞ്ഞു.പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്യാമ്പില്‍ കുറേയധികം ആളുകള്‍ ഒരുമിച്ച് കഴിയുന്നതിനാല്‍ പകര്‍ച്ചവ്യാധി തടയാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Eng­lish Summary;Chief Min­is­ter Pinarayi Vijayan meets the media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.