21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025

നീറ്റ് യു.ജി പേപ്പര്‍ ചോര്‍ച്ച;സുപ്രീം കോടതിയുടെ നിര്‍ണായകവിധി

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2024 1:51 pm

നീറ്റ് യു.ജി പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി.പേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും വിവാദമായിട്ടും എന്ത്കൊണ്ടാണ് പരീക്ഷ മാറ്റി വയ്ക്കാനുള്ള വിധി പുറപ്പെടുവിക്കാത്തതെന്ന് കോടതി വിശദീകരിച്ചു.ഇതിന് മുന്‍പ് ജൂലെ 23ന് IIT മദ്രാസിന്‍റെ വിവരങ്ങളുടെയും മറ്റ് സ്ഥിതി വിവരകണക്കുകളുടെയും അടിസ്ഥാനത്തില്‍ യു.ജി.നീറ്റ് ചോദ്യപേപ്പറില്‍ മറ്റ് നിയമലംഘനങ്ങലൊന്നും നടന്നിട്ടില്ലെന്ന്  കോടതി പ്രഖ്യാപിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു പുന പരീക്ഷ നടത്തേണ്ടെന്നും തീരുമാനിച്ചിരുന്നു.

ഇന്ന് പ്രഖ്യാപിച്ച വിധിയില്‍ കേന്ദ്രം നിയോഗിച്ച സമിതിയോട് സാങ്കേതിക സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സ്റ്റാന്‍റേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങള്‍ മെച്ചപ്പെടുത്താന്‍  കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.പരീക്ഷാ കേന്ദ്രങ്ങളിലെ സൈബര്‍ സുരക്ഷാ പിഴവുകള്‍ തിരിച്ചറിയുക,വിദ്യാര്‍ത്ഥികളുടെ ഐഡന്‍റിറ്റി തിരിച്ചറിയല്‍ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുക,പരീക്ഷാ കേന്ദ്രങ്ങളില്‍ സി.സി.ടി.വികള്‍ ക്രമീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ കൗണ്‍സിലിംഗ് പ്രോഗ്രാമുകളുടെ പ്രാധാന്യത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഊന്നി പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച കോടതി മാനേജ്മെന്‍റുകളോടും ഉദ്യോഗസ്ഥരോടും മാനസികാരോഗ്യ പരിശീലനങ്ങള്‍ നടത്താനും ഉപദേശിച്ചു.സെപ്റ്റംബര്‍ 30നകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

അതേസമയം വിധിയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത പരാതികളുള്ള  ഏത് വിദ്യാര്‍ത്ഥിക്കും ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Eng­lish Summary;NEET UG paper leak; Supreme Court’s verdict
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.