മധ്യമേഖലകളില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 8 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു.”മധ്യമേഖലയിലെ ഇപ്പോഴത്തെ സംഘര്‍ഷം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ ചെയ്ത ഞങ്ങളുടെ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 8 വരെ താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണ്.ഞങ്ങള്‍ തുടര്‍ച്ചയായി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.ഈ കാലയളവില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ഞങ്ങളുടെ കസ്റ്റമേഴ്സിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും റീ ഷെഡ്യൂളിംഗ്,ക്യാന്‍സലേഷന്‍ ചാര്‍ജ് എന്നിവയില്‍ ഒറ്റത്തവണ ഇളവ് നല‍്‍കുകയും ചെയ്യുന്നതാണ്.ഞങ്ങളുടെ ഉപഭോക്താക്കളുടെയും സ്റ്റാഫുകളുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻഗണനയെന്നും” എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.
ANNOUNCEMENT
In view of the ongoing situation in parts of the Middle East, we have suspended scheduled operation of our flights to and from Tel Aviv with immediate effect up to and including 08 August 2024. We are continuously monitoring the situation and are extending support…
— Air India (@airindia) August 2, 2024
English Summary;Air India’s Tel Aviv flights cancelled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.