19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
August 7, 2024
May 27, 2024
May 23, 2024
December 22, 2023
October 18, 2022
October 11, 2022
July 18, 2022
July 18, 2022
July 6, 2022

കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്ത്: ഒരാൾ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
August 7, 2024 6:43 pm

കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ഒരാൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫാണ് അറസ്റ്റിലായത്. തോപ്പുംപടി സ്വദേശി സുബൈഹ് ഹസൻ നൽകിയ പരാതിയിൽ തോപ്പുംപടി പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് ലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് പരാതിക്കാരനെ പ്രതി വിറ്റുവെന്നും ആറ് പേർ ഇരയാക്കപ്പെട്ടെന്നും എഫ്ഐആറിൽ പറയുന്നു.

ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ തട്ടിയെടുത്തതിന് ശേഷമാണ് ചൈനീസ് കമ്പനിക്ക് വിറ്റതെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ മേയിലാണ് സംഭവം. രക്ഷപ്പെട്ടെത്തിയ ശേഷമാണ് സുബൈഹ് പരാതി നൽകിയത്. സംഘത്തിൽ മൂന്ന് പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് പേരാണ് മനുഷ്യക്കടത്തിന് ഇരയായത്

Eng­lish Sum­ma­ry: Human traf­fick­ing from Kochi to Laos: One arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.