വിമാനത്തിൽ പുകവലിച്ച കുറ്റത്തിന് മലയാളിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. 27‑കാരനായ മലപ്പുറം സ്വദേശിയായ ശരത് പുറക്കലാണ് അറസ്റ്റിലായത്.
അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വിമാനം പറന്നുയർന്ന ഉടൻതന്നെ ശരത് ശുചിമുറിയിൽക്കയറി പുകവലിക്കുകയായിരുന്നു. വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയതോടെയാണ് വിമാനജീവനക്കാരെത്തി ഇയാളെ കൈയ്യോടെ പിടിച്ചത്.
വാതിലിൽ കുറേനേരം തട്ടിയെങ്കിലും ഏറെ സമയത്തിനുശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് ഇയാളുടെ പക്കലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ വിമാനജീവനക്കാർ പിടിച്ചെടുത്തു. വിമാനത്തിൽനിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും പൊലീസിന് കൈമാറി. സഹർ പൊലീസാണ് വിമാനത്താവളത്തിലെത്തി ശരത്തിനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനകത്ത് പുകവലിച്ചതിനെത്തുടർന്ന് ഇതിന് മുൻപും മലയാളികൾ അടക്കം പലരും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
English Summary: smoked on the plane; Mumbai police arrested a Malayali
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.