20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 19, 2024
September 18, 2024
August 26, 2024
August 26, 2024
August 20, 2024
August 17, 2024
August 17, 2024
August 17, 2024
August 16, 2024

പ്രൈവറ്റ് ബസ് തൊഴിലാളികൾ എഐടിയുസിയിലേക്ക്

Janayugom Webdesk
ഈരാറ്റുപേട്ട
August 9, 2024 4:02 pm

വിവിധ പ്രൈവറ്റ് ബസ്സുകളിലെ തൊഴിലാളികൾ കൂട്ടത്തോടെ എഐടിയുസി യൂണിയനിൽ ചേർന്നു. അസംഘടിതരായി നിന്നിരുന്ന ഈരാറ്റുപേട്ടയിലെ ബന്ധപ്പെട്ട വിവിധ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലെ ജോലിക്കാരാണ് എഐടിയുസിയിൽ ചേർന്നത്. സിപിഐ ഓഫീസ് ഹാളിൽ ഇ പി സുനീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫ് സ്വാഗതം പറഞ്ഞു.

ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എംജി ശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു . കെ എസ് നൗഷാദ്, തസ്ലീം ഷാ, സഹദ് അമീൻ തുടങ്ങിയവർ സംസാരിച്ചു. ഇ പി സുനീർ (പ്രസിഡണ്ട്) നിയാസ് (വർക്കിംഗ് പ്രസിഡണ്ട്), റിൻഷാദ് സനോജ് (വൈസ് പ്രസിഡണ്ടുമാർ) ഇഖ്ബാൽ (സെക്രട്ടറി), അൻസിൽ സാം ലൂക്കോസ് (ജോയിന്റ് സെക്രട്ടറിമാർ) ഫിറോസ് (ട്രഷറർ) എന്നി ഭാരവാഹികൾ അടങ്ങുന്ന പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട ടൗണിൽ ക്രിയാത്മകവും ജനോപകാര പ്രദവും ആയ തരത്തിൽ ശാസ്ത്രീയമായി ട്രാഫിക് സംവിധാനങ്ങൾ പുന ക്രമീകരിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു .

Eng­lish Sum­ma­ry: Pri­vate bus work­ers to AITUC

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.