29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
August 9, 2024
January 31, 2024
January 11, 2024
January 5, 2024
December 28, 2023
December 27, 2023
May 18, 2023
November 27, 2022
August 14, 2022

സെമിത്തേരിയിലേക്കുള്ള വഴിത്തര്‍ക്കത്തിന് വഖഫ് ബോര്‍ഡിന്റെ പരിഹാരം

Janayugom Webdesk
കൊല്ലം
August 9, 2024 11:33 pm

തൊളിക്കോട് സെന്റ് തോമസ് മാര്‍ത്തോമ പള്ളി ഇടവകക്കാര്‍ക്ക് സെമിത്തേരിയിലേക്ക് പോകുന്നതിനായി സഞ്ചാരസൗകര്യം സുഗമമായി. ഇത് സംബന്ധിച്ച് ദശാബ്ദങ്ങളായി നിലനിന്ന തര്‍ക്കത്തിന് കേരളാ വഖഫ് ബോര്‍ഡിന്റെ തീരുമാനത്തോടെ പരിഹാരമായി.
വാളക്കോട് എന്‍‍എംഎ ഹഫാഫി ജമാഅത്തില്‍ നിന്ന് നേരത്തെ വിലയ്ക്കുവാങ്ങിയ സ്ഥലമായിരുന്നു ഇത്. സെമിത്തേരിയിലേക്ക് പോകാന്‍ ഇടവകക്കാര്‍ക്ക് മറ്റൊരു വഴിയില്ലെന്നും അവര്‍ കാലങ്ങളായി ഉപയോഗിക്കുന്ന പാതയാണെന്നുമുള്ള കാര്യം ബോര്‍ഡ് പരിഗണിച്ചു. ഏഴടി വീതിയുള്ള വഴി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയുണ്ടായി.

1984 നവംബറിലാണ് ജനറല്‍ബോഡിയുടെ തീരുമാനമനുസരിച്ച് വഖഫ് സ്വത്തില്‍ നിന്ന് 1800 ചതുരശ്ര ലിങ്ക്സ് വസ്തു പള്ളിക്ക് എഴുതിക്കൊടുത്തത്. ഈ കൈമാറ്റത്തെ ജമാഅത്തിന്റെ മുന്‍ പ്രസിഡന്റ് എസ് എം ഷെരീഫ് ചോദ്യം ചെയ്തു. ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതി തേടാതെയാണ് വസ്തു കൈമാറിയതെന്നായിരുന്നു ആരോപിച്ചത്. വഖഫ് വക 1.84 ഏക്കര്‍ ഭൂമി മുന്‍ഗാമികള്‍ സമ്പാദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വാദിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത രൂക്ഷമാകുമെന്നതിനാല്‍ ബോര്‍ഡ് ഈ പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. 

ഈ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബന്ധപ്പെട്ട കക്ഷികളെ കേട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇടവകക്കാര്‍ക്ക് ഈ സഞ്ചാരപാത അനുവദിക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. മറിച്ചൊരു തീരുമാനം മതസൗഹാര്‍ദത്തിന് എതിരാകുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Waqf Board­’s solu­tion to the road to the cemetery

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.