31 December 2025, Wednesday

ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുമായി കനകവല്ലി

Janayugom Webdesk
കൊച്ചി
August 10, 2024 1:35 pm

കനകവല്ലി കൊച്ചി ഷോറൂം ഓണത്തിന് മുന്നോടിയായി ഫാഷന്‍ ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുടെ കളക്ഷന്‍സ് പുറത്തിറക്കി. കാഞ്ചിവരം സാരികളുടെ മുന്‍നിര ബ്രാന്‍ഡാണ് കനകവല്ലി. ഓഗസ്റ്റ് എട്ടിന് എറണാകുളം കച്ചേരിപ്പടി സെന്റ്.വിന്‍സന്റ് റോഡിലെ കനകവല്ലി ഷോറൂമില്‍ വെച്ച് പ്രദീപ് പിള്ള തന്നെയാണ് പുതിയ കളക്ഷന്‍സ് അവതരിപ്പിച്ചത്.

കൊച്ചിയിലെ സാരിപ്രേമികള്‍ക്കായി പ്രദീപ് പിള്ളയുടെ തനത് ശൈലിക്ക് പുറമെ ക്രീം, ഗോള്‍ഡ് നിറങ്ങളിലുള്ള സാരികളും ഓണത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള കളക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കനകവല്ലി സ്ഥാപക അഹല്യ എസ് പറഞ്ഞു. പരമ്പരാഗത കൈത്തറി സാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളി സ്ത്രീകള്‍ക്കുള്ള കനകവല്ലിയുടെ ഓണസമ്മാനമാണ് പുതിയ കളക്ഷനെന്നും അവര്‍ വ്യക്തമാക്കി.

നളന്ദ ടസ്സര്‍ സില്‍ക്‌സ്,വെങ്കടഗിരി കോട്ടണ്‍ സാരി, ചന്ദേരി സില്‍ക്ക് കോട്ടണ്‍, ലിനെന്‍ എന്നിവയും പ്രദീപ് പിള്ളയുടെ കളക്ഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹം വികസിപ്പിച്ചെടുത്ത പാരമ്പര്യ ശൈലിയിലുള്ള വെങ്കഡഗിരി ബോര്‍ഡറുകള്‍ ചേര്‍ന്ന പുതിയ ഡിസൈനും ഇവിടെ ലഭ്യമാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കനകവല്ലിക്ക് കൊച്ചി കൂടാതെ, സൗത്ത് ചെന്നൈയിലെ അടയാര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ്, ബ്ലാംഗ്ലൂര്‍, മധുര എന്നിവടങ്ങളിലും കാഞ്ചീവരം സാരി ഷോറൂമുണ്ട്. കാഞ്ചീവരം സാരിക്ക് പുറമെ, ലൈറ്റ് വെയ്റ്റ് കോട്ടണ്‍ സാരികളും, വിവിധതരത്തിലുള്ള ബ്ലൗസ് മെറ്റീരിയലുകളും പുരുഷന്മാര്‍ക്കുള്ള വിവാഹ വസ്ത്ര ശ്രേണിയായ അംഗവസ്ത്രവും ഇവിടെ ലഭ്യമാണ്. കാഞ്ചീവര സാരികളുടെ ബ്രാന്‍ഡായ കനകവല്ലി കൂടാതെ ജുവലറി ബ്രാന്‍ഡും അഹല്യയുടെ ഉടമസ്ഥതയിലുണ്ട്.

Eng­lish Sum­ma­ry: Kanakaval­li with new hand­loom sarees by design­er Pradeep Pillai
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.