ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ദേരാ സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുർമീത് റാം റഹീം സിങ് ജയില്‍ മോചിതനായി. ചൊവ്വാഴ്ച 21 ദിവസത്തെ പരോൾ അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ ജയില്‍ മോചിതനായത്.
സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്‌ത കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്ന സ്വയം പ്രഖ‍്യാപിത ആൾ ദൈവം ഗുർമിത് റാം റഹീം ആറരയോടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ബാഗ്‌പത് ജില്ലയിലുള്ള ദേര ആശ്രമത്തിലായിരിക്കും ഇയാൾ തങ്ങുക. രോഗബാധിതയായ അമ്മയെ സന്ദർശിക്കണം എന്നതുൾപ്പെടെ എട്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച അപേക്ഷയിലാണ് പരോൾ അനുവദിച്ചത്.
രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്‌ത കേസിൽ 20 വർഷം തടവ് അനുഭവിക്കുന്ന സിംഗ് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ്. 2017ലാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. 16 വർഷങ്ങൾക്ക് മുമ്പ് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു.
English Summary: received parole; Self-proclaimed godman Gurmeet Ram Rahim, who was imprisoned in the Bala Tsanga case, was released from jail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.