പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന നടൻ മോഹന്‍ലാലിനോട് വിശ്രമിക്കാൻ നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പനിയെത്തുടര്‍ന്ന് മോഹൻലാലിനെ പ്രവേശിപ്പിച്ചിരുന്നത്. പരിശോധനയ്ക്ക് ശേഷം നടന് വീട്ടില്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ മോഹന്‍ ലാലിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ പരിശോധിച്ചു. അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസ്സവും, പേശീവേദനയും ഉണ്ട്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. അതിനാല്‍ 5 ദിവസം പൂര്‍ണ വിശ്രമവും തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്നും നിര്‍ദ്ദേശിക്കുന്നു,’ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. തിരക്കുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.