സിനിമാ നയം രൂപീകരിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സർക്കാർ തുടർ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും നിയമ വശങ്ങൾ ചർച്ച ചെയ്ത് വരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളം മാത്രമാണ് സിനിമ മേഖലയിൽ ലിംഗനീതി വേണമെന്ന നിലപാട് സ്വീകരിച്ചത്. ശരിയായ രീതിയിലുള്ള മാറ്റം വേണം, അതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
നിയമനടപടികൾ ആവശ്യമാണോ എന്ന് നിയമപരിശോധനക്ക് ശേഷം തീരുമാനിക്കും. നിയമനടപടി വേണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടില്ല. സിനിമ നയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ ആശയവിനിമയം നടക്കുന്നു. നിഗൂഢത നീക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.