25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024
November 11, 2024
November 6, 2024
October 31, 2024
October 22, 2024
October 14, 2024

സിനിമാ മേഖല സ്ത്രീവിരുദ്ധതയുടെ ഇടമാകരുത്: ബിനോയ് വിശ്വം

Janayugom Webdesk
വാഗമൺ
August 20, 2024 11:19 pm

സിനിമാ മേഖല കണ്ണുനീരിന്റെ നനവ് പടരുന്ന സ്ത്രീവിരുദ്ധതയുടെ ഇടമാകാതിരിക്കാനുള്ള ജാഗ്രതയും നടപടിയുമാണ് വേണ്ടതെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ഗൗരവപൂർവം പരിഗണിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ പഠന ക്യാമ്പ് ‘കരുത്ത്’ വാഗമൺ ബീനാമോൾ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ സാംസ്കാരിക മുഖത്തിന് പോറലേല്പിക്കുന്നതൊന്നും അംഗീകരിക്കുവാൻ കഴിയില്ല. ബൗദ്ധിക നിലവാരത്തിൽ ഉന്നത മൂല്യം സൂക്ഷിക്കുന്ന സിനിമാ മേഖലയിൽ സമീപകാലത്തുണ്ടായ വിഷയങ്ങൾ കേരള സമൂഹം വളരെ വേദനയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നവംബറിലേക്ക് പോകാതെ എല്ലാവരുമായും ആശയവിനിമയം പൂർത്തിയാക്കി ക്രിയാത്മകമായി തന്നെ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നും, പക്ഷേ പലയിടത്തും സൂചി കുത്താൻ പോലും ഇടം ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്നും അതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.