ഭീമൻ പാറ ഇളകി മാറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.ഇടുക്കി വില്ലേജ് ഓഫീസിന് സമീപം കൊലുമ്പൻ കോളനി ഭാഗത്തു വനം വകുപ്പിന്റെ കീഴിലുള്ള തേക്ക് പ്ലാന്റേഷനിലെ ഭീമൻ പാറയാണ് നിരങ്ങി നീങ്ങിയത്. പാറക്കല്ലിന് താഴ്വാരത്ത് ആദിവാസി കോളനിയിലെ താമസക്കാരായ ആറ് കുടുംബങ്ങളെ വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി മാറ്റി. അഞ്ച് കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് താത്കാലികമായി താമസം മാറി.
ഒരു കുടുംബത്തെ പാറേമാവിലുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പ്രദേശവാസികളാണ് പാറക്കല്ലിന് ഇളക്കമുണ്ടായതായി കണ്ടെത്തിയത്. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പാറ പൊട്ടിച്ച് നീക്കാൻ കളക്ടർ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം പാറ പൊട്ടിച്ച് മാറ്റി ജീവനും സ്വത്തിനും സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.