22 January 2026, Thursday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

വിദ്യാര്‍ത്ഥിനികളെ അ ശ്ലീല വീഡിയോകൾ കാണിച്ച് ലൈം ഗിക അതിക്രമത്തിനിരയാക്കി: അധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
അകോള
August 21, 2024 1:02 pm

രാജ്യത്തിന് വീണ്ടും നാണക്കേടായി കൊച്ചുകുട്ടികള്‍ സ്കൂളില്‍ ലൈംഗിക പീഡനത്തിനിരയായി. മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അധ്യാപകനാണ് അറസ്റ്റിലായത്. കാസിഖേഡ് ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളിൽ പഠിപ്പിച്ചിരുന്ന പ്രമോദ് മനോഹർ സർദാര്‍ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ആറ് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കുട്ടികളെ ഇയാള്‍ അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരമാണ് സർദാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നഴ്സറി വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ ജീവനക്കാരൻ ശുചിമുറിയില്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയതില്‍ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.