ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അത് തന്നെയാണ് തന്റെ നിലപാടെന്നും മന്ത്രി വി ശിവന്‍കുട്ടി. മിനിമം കൂലി ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമങ്ങള്‍ നമുക്കുണ്ട്. തൊഴില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നടപടിയുണ്ടാകും. അതിനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്. ഏത് തൊഴിലിടത്തും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണം. തൊഴിലിടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമാണ്. സംവിധായകന്‍ രഞ്ജിത്തിന്റെ വിഷയത്തിലുള്‍പ്പെടെ, കുറ്റം ചെയ്തവര്‍ എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.