15 December 2025, Monday

Related news

October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025
July 8, 2025

തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എഐടിയുസി പ്രക്ഷോഭത്തിലേക്ക്

2025 ജനുവരി 10 ന് സെക്രട്ടറിയേറ്റ് മാർച്ച് , ഡിസംബർ 10 മുതൽ 17 വരെ രണ്ടു മേഖല ജാഥകൾ
Janayugom Webdesk
കൊച്ചി
August 26, 2024 5:46 pm

സംഘടിതവും അസംഘടിതവും പാരമ്പരാഗതവുമായ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷാനൂകുല്യങ്ങളും സംരക്ഷിക്കുന്നതിന് പൊതുമേഖലയെ സംരക്ഷിച്ച് ശക്തിപ്പെടുത്തുക, പെൻഷൻ തുക വർധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യുക, മിനിമം വേതനം എല്ലാ മേഖലകളിലും നടപ്പിലാക്കുക, തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക, ഇന്ഡസ്ട്രീയൽ റിലേഷൻസ് കമ്മിറ്റികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഐടിയുസി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഈ മുദ്രാവാക്യങ്ങളുയർത്തി 2025 ജനുവരി 10 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുവാനും ഇതിന്റെ പ്രചരണാർത്ഥം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് , സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ ക്യാപ്റ്റന്മാരായി ഡിസംബർ 10 മുതൽ 17 വരെ സംസ്ഥാനത്ത് രണ്ടു മേഖല ജാഥകൾ സംഘടിപ്പിക്കുന്നതിനും എറണാകുളത്ത് ചേർന്ന എഐടിയുസി തൊഴിൽ സംരക്ഷണ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. 

എറണാകുളം ടൗൺ ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കും അനീതികൾക്കുമെതിരെ പൊരുതാൻ വർഷങ്ങൾക്ക് മുൻപേ ആദ്യമായി മാക്ട ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ചത് എഐടിയുസിയാണ് . എന്നാൽ അതിനെ തകർക്കാൻ പലതരത്തിലുള്ള കേസുകളും പ്രശ്നങ്ങളും ഒക്കെയാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി മുരളി സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു ഭാരവാഹികളായ പി രാജു, വിജയൻ കുനിശ്ശേരി, വി ബി ബിനു, താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, കെ പി ശങ്കർദാസ്, ആർ പ്രസാദ്, ആർ സജിലാൽ, സി കെ ശശിധരൻ, കെ സി ജയപാലൻ, പി സുബ്രഹ്മണ്യൻ, ചെങ്ങറ സുരേന്ദ്രൻ, കെ ജി ശിവാനന്ദൻ, കെ മല്ലിക, എ ശോഭ, എലിസബത്ത് അസീസി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ എൻ ഗോപി നന്ദിയും പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.