23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

തന്നെ അയോഗ്യയാക്കാൻ യുപിഎസ്സിക്ക് അധികാരമില്ല;പൂജ ഖേദ്ഖർ

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2024 11:43 am

ഒബിസി സംവരണം,വികലാംഗ ക്വാട്ട ആനുകൂല്യങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്‌തെ കേസില്‍ ആരോപണ വിധേയയായ മുന്‍ ഐഎഎസ് പ്രൊബഷണര്‍ പൂജ ഖേദ്ഖര്‍ സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് തന്നെ അയോഗ്യയാക്കാനുള്ള അധികാരമില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

യുപിഎസ്.സി കഴിഞ്ഞ മാസം പൂജ ഖേദ്ഖറിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ത്തലാക്കുകയും ഭാവി പരീക്ഷകളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.2022ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷയില്‍ പൂജ തന്റെ വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നാണ് കമ്മീഷന്‍ ആരോപിക്കുന്നത്.

ഒരിക്കല്‍ പ്രൊബഷനറി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നീട് ആ സ്ഥാനാര്‍ത്ഥിയെ അയോഗ്യാക്കാന്‍ യുപിഎസ്.സിക്ക് അധികാരമില്ലെന്ന് യുപിഎസ്.സി തനിക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസിന്റെ ജാമ്യാപേക്ഷയില്‍ പൂജ പറയുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രയിനിംഗിന് മാത്രമാമ് തനിക്കെതിരെ നടപടി എടുക്കാന്‍ അധികാരമുള്ളതെന്നും അവര്‍ പറഞ്ഞു.

ഒരു ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥിക്ക് അനുവദിച്ചിട്ടുള്ള 6 തവണയേക്കാള്‍ കൂടുതല്‍ പൂജ ഖേദ്ഖര്‍ യൂബര്‍ കോംപറ്റേറ്റീവ് യോഗ്യത പരീക്ഷ എഴുതിയിട്ടുണ്ടെന്ന് യുപിഎസ്.സി ആരോപിക്കുന്നു.അവര്‍ തന്റെയും മാതാപിതാക്കളുടെയും പേരുകളില്‍ മാറ്റം വരുത്തിയാണ് പരീക്ഷ എഴുതിയതെന്നും അതിനാലാണ് ഇത് കണ്ടുപിടിക്കാന്‍ കഴിയാതെ പോയതെന്നും കമ്മീഷന്‍ പറയുന്നു.

ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുപിഎസ്.സി എന്റെ ഐഡന്റിറ്റി പരിശോധിച്ചത്.എന്റെ രരേഖകള്‍ തെറ്റാണെന്നോ വ്യാജമാണെന്നോ കമ്മീഷന്‍ കണ്ടെത്തിയിട്ടില്ല.എന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ്,ജനന തീയതി മറ്റ് വ്യക്തിഗത വിരങ്ങള്‍ തുടങ്ങിയവ തികച്ചും ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൂജ കോടതിയില്‍ പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതി ഇന്ന് ഇവരുടെ വാദം കേള്‍ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.