22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024

ഇന്ത്യയിലെ വിദ്യാർത്ഥി ആത്മഹത്യാ നിരക്ക് ജനസംഖ്യ നിരക്കിനെയും മറികടക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2024 1:36 pm

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഭയാനകമാം വിധം വര്‍ധിച്ചിരിക്കുന്നു.ജനസംഖ്യാ വളര്‍ച്ചയെയും മറികടക്കുന്നതാണ് ആത്മഹത്യ നിരക്കെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വിവരങ്ങള്‍ പ്രകാരമുള്ള ”STUDENTS SUICIDE AN EPIDEMIC SWEEPING INDIA” എന്ന റിപ്പോര്‍ട്ട് ഇന്നലെ നടന്ന IC3 കോണ്‍ഫറന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലും എക്‌സ്‌പോ 2024ലും പ്രദര്‍ശിപ്പിച്ചു.

മൊത്തത്തിലുള്ള ആത്മഹത്യാ നിരക്ക് 2% വര്‍ധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ നിരക്ക് 4% വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വിദ്യാര്‍ത്ഥി ആത്മഹത്യ ദേശീയ ശരാശരിയുടെ ഇരട്ടിയായി വാര്‍ഷിക നിരക്കില്‍ 4% ആയി ഉയര്‍ന്നിട്ടുണ്ട്.2022ല്‍ മൊത്തം വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ 53% ആണ്‍ കുട്ടികളായിരുന്നു.

2021നും 22നും ഇടയില്‍ ആണ്‍കുട്ടികുടെ ആത്മഹത്യ നിരക്കില്‍ 6% വര്‍ധനവ് ഉണ്ടായപ്പോള്‍ പെണ്‍കുട്ടികളുടേത് 7% വര്‍ധിച്ചുവെന്നാണ് IC3 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനസംഖ്യാ വളര്‍ച്ചയെയും മൊത്തതിലുള്ള ആത്മഹത്യ പ്രവണതയെയും മറികടക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഈ ആത്മഹത്യാ നിരക്കുകള്‍.കഴിഞ്ഞ ദശാബ്ദത്തില്‍ 0–24 വയസ്സ് വരെയുള്ള ആളുകളുടെ ജനസംഖ്യ 582 മില്ല്യണില്‍ നിന്നും 581 മില്യണായി കുറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ നിരക്ക് 6654ല്‍ നിന്നും 13,044 ആയി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലോകമെമ്പാടുമുള്ള ഹൈസ്‌ക്കൂളുകളിലെ അധികൃതര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കുകയും അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ശക്തമായ കരിയര്‍ കെട്ടിപ്പടുക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന സന്നദ്ധ സംഘടനയാണ് IC3 ഇന്‍സ്റ്റിറ്റ്യൂട്ട്.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം രാജ്യത്തെ മൊത്തം ആത്മഹത്യ നിരക്കിന്റെ മൂന്നില്‍ ഒന്ന് എന്ന കണക്കില്‍ മഹാരാഷ്ട്ര,തമിഴ്‌നാട്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ മുന്‍പന്തിയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.