22 January 2026, Thursday

Related news

January 19, 2026
January 16, 2026
December 23, 2025
December 16, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025

രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
കൊച്ചി
August 30, 2024 3:02 pm

തങ്ങളുടെ യാത്രക്കാര്‍ക്കായി ബജറ്റ് നിരക്കില്‍ ലോകോത്തര വിമാനത്താവള അനുഭവം നല്‍കാന്‍ തയ്യാറാകുകയാണ് കൊച്ചി അന്താരാഷട്ര വിമാനത്താവളം.സിയാലിന്റെ പുതിയ പദ്ധതി 0484 എയ്‌റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച നാല് മണിക്ക് ടെര്‍മിനല്‍ രണ്ടില്‍ ഉദ്ഘാടനം ചെയ്യും.

യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും താങ്ങാവുന്ന ചിലവില്‍ മണിക്കൂര്‍ നിരക്കില്‍ വ്യത്യസ്തമായ ഒരു എയര്‍പോര്‍ട്ട് അനുഭവം നല്‍കുകയാണ് 0484 എയ്‌റോ ലോഞ്ച് .

എറണാകുളത്തിന്റെ എസ്ടിഡി കോഡില്‍ തുടങ്ങുന്ന 0484 എയ്‌റോ ലോഞ്ച് കേരളത്തിന്റെ തനത് സൗന്ദര്യത്തെ വിളിച്ചോതുന്ന പാരമ്പര്യം,കല,കായലുകള്‍,ഭൂപ്രകൃതി,സസ്യജാലങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കുന്നു. പ്രാദേശിക സംസ്‌ക്കാരത്തെ പ്രതിനിധാനം ചെയ്യുന്ന ഇവിടെ കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങളും നല്‍കുന്നു.

50,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തില്‍ 37 മുറികള്‍,4 സ്യൂട്ടുകള്‍,3 ബെഡ്‌റൂമുകള്‍,രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍,ജോലി ചെയ്യാനുള്ള സ്ഥലം,ജിം,സ്പാ,ലൈബ്രറി,കഫെ ലോഞ്ച്,റസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.