23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 10, 2024
September 1, 2024
May 29, 2024
May 2, 2024
March 24, 2024
February 23, 2024
December 12, 2023
September 29, 2023
September 28, 2023

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണം; വനിതകലാസാഹിതി യുഎഇ

Janayugom Webdesk
ദുബായ്
September 1, 2024 8:43 am

ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിയാണെങ്കിലും പുറത്തു വന്നത് ഏറെ ആശ്വാസകരം. എരിവും പുളിയും മാത്രം താല്പര്യമുള്ള നമ്മുടെ മാധ്യമങ്ങൾ ഈ മേഖലയിലെ ലൈംഗിക പീഡനങ്ങളെ മാത്രം വാർത്തയാക്കുകയും തൊഴിൽപരമായ അസമത്വങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഒരു വ്യവസായം എന്ന രീതിയിൽ വേണ്ടത്ര പുരോഗമിക്കുകയും ട്രേഡ് യൂണിയൻ സംസ്കാരം സിനിമയിൽ ആവശ്യത്തിന് വളരുകയും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേരളം ഏതോ കാലത്ത് തള്ളിക്കളഞ്ഞ ഫ്യൂഡൽ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമാ മേഖല ഇന്നും പ്രവർത്തിക്കുന്നത്. 

അടിസ്ഥാനപരമായ ഇത്തരം വിഷയങ്ങളെ ഗൗരവതലത്തിൽ സമീപിക്കുകയും ഈ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന എല്ലാ മനുഷ്യർക്കും ആത്മാഭിമാനത്തോടുകൂടി തൊഴിലെടുക്കാനുള്ള സാഹചര്യമുണ്ടാക്കുവാനും ഉതകുന്ന വിധത്തിൽ ശക്തമായ നടപടികളും നിയമനിർമാണവും ഉണ്ടാവേണ്ടതുണ്ട്. കേരള സർക്കാരിൻറെ നടപടികൾ സ്ത്രീകളിൽ പൊതുവിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്. കൂടുതൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് വനിതാകലാസാഹിതി യുഎഇ ആവശ്യപ്പെടുന്നു.അതോടൊപ്പം തന്നെ ഭരണരംഗത്തോ നിയമനിർമ്മാണ രംഗത്തോ ഉള്ള ആളുകൾക്ക് ഏതെങ്കിലും തരത്തിൽ സംരക്ഷണം ഒരുക്കുന്നത് അസ്വീകാര്യമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എത്തുന്നവർക്ക് കളങ്കരഹിതമായ പശ്ചാത്തലം ഉണ്ട് എന്ന് രാഷ്ട്രീയ കക്ഷികൾ ഉറപ്പാക്കേണ്ടതുണ്ട് എന്നും ഈ സംഭവങ്ങൾ നമ്മോട് പറയുന്നതായി വനിതാ കലാസാഹിതി യുഎഇ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.