വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയ ഒരു ശരീരഭാഗം കൂടി കണ്ടെത്തി. പോത്തുകല്‍ അമ്പിട്ടാംപൊട്ടിയില്‍ ചാലിയാറിന്റെ തീരത്തുനിന്നാണ് ഒരു കാലിന്റെ ഭാഗം കണ്ടെത്തിയത്. പുഴയോരത്ത് പുല്ലരിയാന്‍ പോയവര്‍ നായ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പെട്ട നടത്തിയ തിരച്ചിലിലാണ് ശരീരഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.
ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോത്തുകല്‍ പൊലീസ് സ്ഥലത്തെത്തി ശരീരഭാഗം ആംബുലന്‍സില്‍ പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. രണ്ടാഴ്ചക്ക് ശേഷം ഞായറാഴ്ചയും അമ്പിട്ടാംപൊട്ടിയില്‍ നിന്ന് ശരീരഭാഗം കണ്ടെത്തിയിരുന്നു. ഇന്നലത്തേതടക്കം 80 മൃതദേഹങ്ങളും 175 ശരീര ഭാഗങ്ങളുമണ് ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെടുക്കാനായത്. ഇതില്‍ 41 പുരുഷന്മാരും, 32 സ്ത്രീകളും, മൂന്ന് ആണ്‍കുട്ടികളും, നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.