29 December 2025, Monday

Related news

December 24, 2025
December 23, 2025
December 20, 2025
December 12, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 1, 2025

നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ അറിവോടെ

മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു 
Janayugom Webdesk
ചേർത്തല
September 3, 2024 6:56 pm

പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയുടെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയത് അമ്മ ആശയുടെ അറിവോടെയെന്ന് പൊലിസ്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശയ്ക്ക് കുഞ്ഞ് ജനിച്ചത് ഭർത്താവ് അറിഞ്ഞിരുന്നുവെന്നും കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് വിലക്കിയിരുന്നതായും ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം പഞ്ചായത്ത് ഏറ്റെടുത്ത് സംസ്‌ക്കരിച്ചു.

പ്രസവശേഷം കുഞ്ഞിനെ വീട്ടിൽ കൊണ്ടുവരുന്നത് ഭർത്താവ് വിലക്കിയിരുന്നതിനാൽ ബിഗ്ഷോപ്പറിലിട്ട് ആൺ സുഹൃത്തായ രതീഷിനെ ഏൽപ്പിച്ചിരുന്നു. ബിഗ്ഷോപ്പറിൽ സ്കൂട്ടറിൽ വച്ച് രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ശേഷം കുഞ്ഞ് കരഞ്ഞതോടെ പെട്ടെന്ന് തന്നെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് വീടിന് തൊട്ടടുത്ത് കുഴിച്ചിട്ടു. ആശ കുഞ്ഞിനെ വിറ്റ വിവരം പ്രചരിച്ചതും പോലീസ് അന്വേഷണം തുടങ്ങിയതും അറിഞ്ഞതോടെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു കളയാൻ രതീഷ് തീരുമാനിച്ചു. രതീഷ് ഒറ്റയ്ക്കാണോ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും. കേസിൽ അമ്മയ്ക്കും ആൺ സുഹൃത്തിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.