23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 6, 2024
October 1, 2024
September 6, 2024
September 6, 2024
September 5, 2024
September 4, 2024
September 3, 2024
September 3, 2024
August 29, 2023

ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കണ്ടിട്ടില്ല ; നിയമപരമായി നേരിടുമെന്ന് നിവിൻ പോളി

Janayugom Webdesk
കൊച്ചി
September 3, 2024 10:26 pm

ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നടൻ നിവിൻ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതിൽ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും. എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത് — അദ്ദേഹം പറഞ്ഞു . എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്റെ ഏതറ്റം വരെയും പോകും.

 

ഇത് സത്യമല്ലെന്ന് തെളിയിക്കാൻ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. എന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ആരോപണം പല രീതിയിൽ ബാധിക്കുന്നത് . കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സിഐ വിളിച്ച് പരാതിയെക്കുറിച്ചു പറയുന്നത്. പെൺകുട്ടിയെ അറിയില്ല എന്നു ഞാൻ പറഞ്ഞു. കള്ളക്കേസാണെന്നു വ്യക്തമായതായി പറഞ്ഞ് കേസ് പൊലീസ് ക്ലോസ് ആക്കി. പരാതി കൊടുക്കട്ടെ എന്നു ഞാൻ പൊലീസിനോട് ചോദിച്ചിരുന്നു. ഇത്തരം കേസുകൾ വരാറുണ്ടെന്നും അതിനെ ആ വഴിക്ക് വിടാനും പൊലീസ് പറഞ്ഞു. വക്കീലും സമാനമായ ഉപദേശമാണ് നൽകിയത്. നിയമപരമായി എല്ലാ കാര്യങ്ങളിലും സഹകരിക്കും. ഇത് മനഃപൂർവമായ ആരോപണം. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ‍ഞാൻ വിശ്വസിക്കുന്നത്- നിവിൻപോളി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.