23 January 2026, Friday

Related news

December 24, 2025
October 8, 2025
August 30, 2025
February 14, 2025
October 17, 2024
September 5, 2024
August 31, 2024
March 25, 2024
September 25, 2023

റഷ്യൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി ; മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ച്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌

6 ഉക്രയ്ന്‍ മന്ത്രിമാർ രാജിവച്ചു
Janayugom Webdesk
കീവ്
September 5, 2024 4:05 pm

റഷ്യൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് 6 ഉക്രയ്ന്‍ മന്ത്രിമാർ രാജിവച്ചു . മന്ത്രിസഭാ പുനസംഘടന ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കി പ്രഖ്യപിച്ചു. ഇതിന്റെ ഭാഗമായി വിദേശമന്ത്രി ദിമിത്രോ കുലേബയടക്കം ആറ്‌ മന്ത്രിമാർ രാജിവച്ചു. ഇതോടെ ഉക്രയ്‌ൻ മന്ത്രിസഭയുടെ മൂന്നിലൊന്നു സീറ്റുകളും ഒഴിഞ്ഞു. 

ഈ സ്ഥാനങ്ങളിലേക്ക്‌ പുതിയ നേതാക്കളെ നിയമിക്കുന്നതൊടെ അമേരിക്കയുടെയും സഖ്യരാഷ്‌ട്രങ്ങളുടെയും പിന്തുണ ഉക്രയ്‌ന്‌ ഉറപ്പിക്കാനാകുമെന്ന്‌ കരുതപ്പെടുന്നു. രാജ്യമൊട്ടാകെ റഷ്യ നടത്തുന്ന ആക്രമണത്തിൽ പൊതുജനങ്ങൾ കൊല്ലപ്പെടുന്നത്‌ വർധിക്കുകയും വൈദ്യുതിവിതരണശൃംഖലയുടെ ഭൂരിഭാഗവും തകരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ മന്ത്രിസഭാ പുനസംഘടനയിലൂടെ സർക്കാരിന്റെ ഊർജം വീണ്ടെടുക്കാനുള്ള നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.