19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 5, 2024
August 23, 2024
February 8, 2024
November 29, 2023
October 17, 2023
August 25, 2023
April 9, 2023
March 8, 2023
October 26, 2022

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ലെ​ത്തി​യ യു​വാ​വി​നെത​ട്ടി​ക്കൊ​ണ്ടു​പോ​യി 9 ല​ക്ഷം കൊള്ളയടിച്ചു

Janayugom Webdesk
ച​ക്ക​ര​ക്ക​ൽ
September 5, 2024 7:52 pm

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ല​ക്ഷ​ങ്ങ​ൾ കൊ​ള്ള​യ‌​ടി​ച്ചു. ഏ​ച്ചൂ​ർ ക​മാ​ൽ​പീ​ടി​ക കു​യ്യ​ൽ അമ്പ​ല​റോ​ഡ് സ്വ​ദേ​ശി​യാ​യ പി ​പി റ​ഫീ​ഖി​നെ​യാ​ണ് (44) ത​ട്ടി​ക്കൊ​ണ്ടു പോ​യി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ റ​ഫീ​ഖി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാഴാഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്കി​ൽ പ​ണ​യംവ​ച്ച ഭാ​ര്യ​യു​ടെ സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​നാ​യി പ​ല​രി​ൽ നി​ന്നും ക​ടം വാ​ങ്ങി​യ പ​ണ​മാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ൾ പറഞ്ഞു.

പു​ല​ർ​ച്ചെ ബ​സി​റ​ങ്ങി നി​ൽ​ക്കുമ്പോ​ൾ കാ​റി​ൽ വ​ന്നി​റ​ങ്ങി​യ മു​ഖം​മൂ​ടി സം​ഘം ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത​പ്പോ​ൾ കാ​ലു​ക​ൾ വെ​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ബ​ഹ​ളം വ​ച്ച​പ്പോ​ൾ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ത​ല​യ്ക്കും നെ​ഞ്ച​ത്തും മ​ർ​ദി​ക്കു​ക​യും സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം കാ​പ്പാ​ട് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച് മു​ഖം​മൂ​ടി സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് റ​ഫീ​ഖ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. റോ​ഡ​രി​കി​ൽ അ​ർ​ദ്ധ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ റ​ഫീ​ഖി​നെ പ​രി​ച​യ​ക്കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആശുപത്രിയിലെത്തിച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പ​ണ​വു​മാ​യി വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​വ​രാ​യി​രി​ക്കാം കൊ​ള്ള​യ്ക്കു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. വാ​ഹ​ന​ത്തി​ൽ നാ​ലു​പേ​രാ​ണു​ണ്ടാ​യ​തെ​ന്ന് റ​ഫീ​ക്ക് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേഖരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.