21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 20, 2024
September 7, 2024
January 9, 2024
October 8, 2023
April 6, 2023
March 30, 2023
December 25, 2022
April 2, 2022

മാർപാപ്പയെ വധിക്കാൻ ശ്രമം ; ഏഴ് പേർ ഇന്തൊനീഷ്യയിൽ അറസ്റ്റിൽ

Janayugom Webdesk
ജക്കാർത്ത
September 7, 2024 10:49 am

മാർപാപ്പയെ വധിക്കാൻ ശ്രമിച്ച 7പേർ ഇന്തൊനീഷ്യയിൽ അറസ്റ്റിൽ. മൂന്നു ദിവസത്തെ ഇന്തൊനേഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് ജക്കാര്‍ത്തയ്ക്കു സമീപമുള്ള ബൊഗോര്‍, ബെക്കാസി എന്നിവിടങ്ങളില്‍ നിന്നാണ് 7പേരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

ഇവരിലൊരാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അമ്പും വില്ലും, ഒരു ഡ്രോണ്‍, ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ ഭീകരപ്രവര്‍ത്തകനും വിരാന്റോയില്‍ മുന്‍പ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്. മാര്‍പാപ്പയുടെ ഇസ്തിഖ്‌ലാല്‍ മസ്ജിദ് സന്ദര്‍ശനത്തില്‍ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.