20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 7, 2024
April 15, 2024
September 15, 2023
July 12, 2023
July 19, 2022
June 28, 2022
March 30, 2022
March 25, 2022
March 7, 2022
February 5, 2022

അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ചു ; യു എസ് പൗരയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു

Janayugom Webdesk
നബ്ലൂസ്
September 7, 2024 11:12 am

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ച യു എസ് പൗര കൊല്ലപ്പെട്ടു. തലക്ക് വെടിയേറ്റാണ് 26കാരിയായ ഐസിനൂർ ഈജി കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ഡോക്ടർ വാർഡ് ബസാലത് അറിയിച്ചു. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഉടൻ മരിച്ചതായും ബസാലത് പറഞ്ഞു. മരണം യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിരീകരിച്ചു. 

ഉത്തര റാമല്ലയിലെ ബെയ്ത പട്ടണത്തിൽ കുടിയേറ്റം വ്യാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിവെക്കുകയായിരുന്നു. ആക്രമണം സംബന്ധിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഒരു മാസം മുമ്പ് യു എസ് പൗരനായ അമാഡോ സിസോണിനും പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.