10 January 2025, Friday
KSFE Galaxy Chits Banner 2

സത്യന്റെ സത്യസന്ധത : നഷ്ടപ്പെട്ട ഒന്നര പവന്‍ താലിമാല ഉടമയ്ക്ക് ലഭിച്ചു

Janayugom Webdesk
കുട്ടനാട്
September 7, 2024 9:43 pm

സത്യന്റെ സത്യസന്ധതയില്‍ റോഡില്‍ നഷ്ടപെട്ട ഒന്നര പവന്‍ താലിമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. പച്ച ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ ചെക്കിടിക്കാട് മാലിച്ചിറ സത്യനാണ് ഒന്നര പവന്‍ തൂക്കം വരുന്ന താലിമാല പച്ച ജംഗ്ഷനില്‍ വെച്ച് കളഞ്ഞു കിട്ടിയത്. വെള്ളിയാഴ്ച രാത്രി കട അടച്ച ശേഷം ജംഗ്ഷനിലെ കുരിശ്ശടിയില്‍ നേര്‍ച്ച ഇടാന്‍ എത്തിയപ്പോഴാണ് മാല കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല ജംഗ്ഷനില്‍ തുണിക്കട നടത്തുന്ന കുഞ്ഞുമോന്‍ കണ്ടത്തിപ്പറമ്പില്‍, ഇലക്ട്രിക് കടയുടമ ജോയപ്പന്‍ അരിപ്പുറം എന്നിവരെ ഏല്‍പ്പിച്ചു.

ഇന്ന് രാവിലെ പച്ച ജംഗ്ഷനില്‍ എത്തിയ യുവാവ് പരിസര പ്രദേശങ്ങളില്‍ തിരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മാല ലഭിച്ച വിവരം അറിയിച്ചത്. മാല നഷ്ടപ്പെട്ട വിവരം അമ്പലപ്പുഴ, എടത്വ പോലീസില്‍ അറിയിച്ചിരുന്നു. ചക്കുളത്തുകാവ് സ്വദേശികളായ കുടുംബം അമ്പലപ്പുഴയില്‍ നിന്ന് മടങ്ങും വഴി പച്ച എടിഎമ്മില്‍ കയറിയിരുന്നു. ഇവിടെ വെച്ചാണ് മാല നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല സത്യനും സുഹൃത്തുക്കളും എടത്വ പോലീസ് സ്റ്റേഷനില്‍ എത്തി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉടമയ്ക്ക് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.