22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

മാധബി ബുച്ചിനെതിരെ വീണ്ടും ആരോപണം

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2024 10:51 pm

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചും ഭര്‍ത്താവും, നിരവധി കേസുകളില്‍ സെബി അന്വേഷണം നടത്തുന്ന വൊക്കാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വാടക ഇനത്തില്‍ കൈപ്പറ്റിയെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.
മാധബിയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള സ്ഥാപനം വൊക്കാര്‍ഡ് ലിമിറ്റഡുമായി ബന്ധമുള്ള കരോള്‍ ഇന്‍ഫോ സര്‍വീസസ് ലിമിറ്റഡിന് വാടകയ്ക്ക് നല്‍കിയാണ് ഭീമമായ തുക കൈപ്പറ്റിയതെന്നും പറയുന്നു. 2018 മുതല്‍ 24 വരെ സെബിയുടെ മുഴുവന്‍ സമയ അംഗവും പിന്നീട് അധ്യക്ഷയും ആയപ്പോഴാണ് ഇത്തരത്തില്‍ പണം വാങ്ങിയത്. 2018–19 കാലത്ത് വാടക ഏഴ് ലക്ഷമായിരുന്നു. 2019–20ല്‍ അത് 36 ലക്ഷമായി വര്‍ധിപ്പിച്ചു. 2023–24ല്‍ 46,05,000 രൂപയാണ് വാടകയായി വാങ്ങിയത്. 

ഓഹരി വില്പനയിലെ തിരിമറി സംബന്ധിച്ച് വൊക്കാര്‍ഡ് ലിമിറ്റഡിനെതിരെ സെബി അന്വേഷണം നടത്തിയിരുന്നു. സെബിയില്‍ ജോലി ചെയ്യുമ്പോള്‍ ഐസിഐസി ബാങ്കില്‍ നിന്ന് മാധബി ശമ്പളം കൈപ്പറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബാങ്കിനെതിരെയും സെബി അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.